ശിവരാജ് കുമാറിന്റെ ‘ഗോസ്റ്റ്’ നവംബർ 17 മുതൽ സീ ഫൈവിൽ
Mail This Article
×
കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘ഗോസ്റ്റ്’ നവംബർ 17 മുതൽ സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘ഗോസ്റ്റ്’ ഒരുങ്ങിയത്. തിയറ്ററുകളിൽ സമ്മിശ്രപ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.
ജയറാമിന്റെ ആദ്യ കന്നഡ ചിത്രം കൂടിയായിരുന്നു ഇത്. എം.ജി. ശ്രീനിവാസ് ആണ് സംവിധാനം. ‘ജയിലറി’ല്‍ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടിയ നരസിംഹ എന്ന കഥാപാത്രത്തെ വൈറലാക്കിയ ശിവരാജ് കുമാറിന്റെ അടുത്ത റിലീസ് എന്ന പ്രത്യേകതയും ഗോസ്റ്റിനുണ്ട്.
അനുപം ഖേര്‍, പ്രശാന്ത് നാരായണൻ എന്നിവരാണ് ഗോസ്റ്റിലെ മറ്റ് താരങ്ങൾ. ചിത്രം ഒക്ടോബർ 19നാണ് തിയറ്ററുകളിൽ റിലീസിനെത്തിയത്.
English Summary:
Kannada film Ghost will premiere on ZEE5 Premium on November 17th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.