കേരള സ്റ്റോറി, ക്വീൻ എലിസബത്ത്, സബാ നായകൻ; ഈ ആഴ്ചയിലെ ഒടിടി റിലീസ്
Mail This Article
മീര ജാസ്മിൻ നായികയായെത്തിയ റൊമാന്റിക് എന്റർടെയ്നർ ക്വീൻ എലിസബത്ത്, ഷാറുഖ് ഖാന്റെ ഡൻകി, വിവാദ ചിത്രം കേരള സ്റ്റോറി, തമിഴ് ചിത്രം സബാ നായകൻ എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയ സിനിമകൾ. ക്വീൻ എലിസബത്ത്, കേരള സ്റ്റോറി എന്നീ ചിത്രങ്ങൾ സീ ഫൈവിലൂടെയും ഡൻകി നെറ്റ്ഫ്ലിക്സിലൂടെയുമാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തിയ തമിഴ്–തെലുങ്ക് ചിത്രങ്ങൾ ഫെബ്രുവരി ആദ്യവാരം ഒടിടി റിലീസിനെത്തിയിരുന്നു. ശിവകാർത്തികേയന്റെ സയൻസ് ഫിക്‌ഷൻ ചിത്രം അയലാൻ, ധനുഷിന്റെ ക്യാപ്റ്റൻ മില്ല, മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരം എന്നിവയാണ് ഇതിലെ പ്രധാന സിനിമകൾ.
വെങ്കടേഷ് നായകനായെത്തിയ തെലുങ്ക് ചിത്രം ‘സൈന്ദവ്’ ഫ്രെബുവരി 3ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു.
ക്വീൻ എലിസബത്ത്: ഫെബ്രുവരി 14: സീ ഫൈവ്
മീര ജാസ്മിന്‍, നരേന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്. റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'വെള്ളം', 'അപ്പൻ', 'പടച്ചോനെ ഇങ്ങള് കാത്തോളി' എന്നിവയുടെ നിർമാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിൻറെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ക്വീൻ എലിസബത്ത് നിർമിച്ചിരിക്കുന്നത്. അർജുൻ ടി സത്യനാണ് തിരക്കഥ.
ദ് കേരള സ്റ്റോറി: ഫെബ്രുവരി 16: സീ ഫൈവ്
പ്രമേയം കൊണ്ട് വിവാദമായ ചിത്രം. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം വിപുല്‍ ഷായാണ് നിര്‍മിച്ചിരിക്കുന്നത്. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്‌ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡൻകി: ഫെബ്രുവരി 15: നെറ്റ്ഫ്ലിക്സ്
രാജ്കുമാർ ഹിറാനിയും ഷാറുഖ് ഖാനും ആദ്യമായി ഒന്നിച്ച ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്കു തിയറ്ററിൽ നിന്നു ലഭിച്ചത്. പഠാൻ, ജവാൻ എന്നീ സിനിമകളുടെ വമ്പൻ വിജയത്തിനു ശേഷം ഹാട്രിക് ബ്ലോക്ബസ്റ്റുകള്‍ സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ച ഷാറുഖിന് പക്ഷേ ഡൻകിയിലൂടെ വലിയ വിജയം നേടാനായിരുന്നില്ല.
സബാ നായകൻ: ഫെബ്രുവരി 15: ഹോട്ട്സ്റ്റാർ
അശോക് സെൽവനെ നായകനാക്കി സി.എസ്. കാര്‍ത്തികേയൻ സംവിധാനം െചയ്യുന്ന റൊമാന്റിക് കോമഡി ചിത്രം. മേഘ ആകാശ്, കാര്‍ത്തിക മുരളീധരൻ, ചാന്ദിനി ചൗധരി, എന്നിവരും വേഷമിടുന്നു.ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇയപ്പൻ ജ്ഞാനവേലിന്റെ 1 സിനിമ പ്രൊഡക്‌ഷനാണ് നിര്‍മാണം.
സൈന്ദവ്: ഫെബ്രുവരി 3: ആമസോൺ പ്രൈം
വെങ്കടേഷിനെ നായകനാക്കി സൈലേഷ് കൊലനു സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ. നവാസുദ്ദീൻ സിദ്ദീഖി, ആര്യ, ശ്രദ്ധ ശ്രീനാഥ്, ആൻഡ്രിയ ജെറമിയ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം പക്ഷേ ബോക്സ്ഓഫിസിൽ വൻ പരാജയം നേരിടേണ്ടി വന്നു.
ഗുണ്ടൂർ കാരം: ഫെബ്രുവരി 9: നെറ്റ്ഫ്ലിക്സ്
സൂപ്പർതാരം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രം. നെറ്റ്ഫ്ളിക്സിലൂടെ ഫെബ്രുവരി 9 മുതലാണ് ചിത്രം സ്ട്രീമിങ്ങിന് എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും. ത്രിവിക്രം സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് ശ്രീ ലീല ആണ്.
അയലാൻ: ഫെബ്രുവരി 9: സൺ നെക്സ്റ്റ്
ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സയൻസ് ഫിക്‌ഷൻ കോമഡി ചിത്രം. ഇൻഡ്രു നേട്രു നാളെയ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവി കുമാറാണ് അയലാൻ ഒരുക്കിയിരിക്കുന്നത്.
ക്യാപ്റ്റൻ മില്ലർ: ഫെബ്രുവരി 9: ആമസോൺ പ്രൈം
ധനുഷ് പ്രധാന വേഷത്തിലെത്തിയ ചിത്രം ക്യാപ്റ്റൻ മില്ലർ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ്ങിന് എത്തുന്നത്. ചിത്രം ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. അരുൺ മാതേശ്വരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.
ഭക്ഷക്: ഫെബ്രുവരി 9: നെറ്റ്ഫ്ലിക്സ്
അന്വേഷാത്മക പത്രപ്രവർത്തകയായി ഭൂമി പട്നേക്കർ എത്തുന്ന ചിത്രമാണ് ഭക്ഷക്. നെറ്റ്ഫ്ളിക്സിലൂടെ ഫെബ്രുവരി 9നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ക്രൈം ത്രില്ലറാണ് ചിത്രം. ഷാറുഖ് ഖാൻ ആണ് നിർമാണം.
ദ് മാർവൽസ്: ഫെബ്രുവരി 7: ഹോട്ട്സ്റ്റാർ
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ തിയറ്റർ റിലീസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി ഏഴിനാണ് ചിത്രം എത്തുക. ബ്രി ലാർസൺ, ടെയോന പാരിസ്, ഇമൻ വെല്ലാനി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ഹിന്ദി, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ലഭ്യമാകും.
ഹനുമാൻ: മാർച്ച് 22: സീ ഫൈവ്
സംവിധായകൻ പ്രശാന്ത് വർമ ഒരുക്കിയ സൂപ്പർ ഹീറോ ചിത്രം. തേജ സജ്ജയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു സത്യ എന്നിവരും ചിത്രത്തിലുണ്ട്.