മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ഭ്രമയുഗം’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 15ന് സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. അറുപത് കോടിയാണ് ചിത്രം ആഗോളവ്യാപകമായി വാരിയത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്​ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ഭ്രമയുഗം’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 15ന് സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. അറുപത് കോടിയാണ് ചിത്രം ആഗോളവ്യാപകമായി വാരിയത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്​ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്​തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ഇത്ര വലിയ കലക്ഷന്‍ നേടിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം വലിയ സ്വീകാര്യത നേടി.

ADVERTISEMENT

മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. രാഹുലിന്‍റെ സംവിധാനത്തിനൊപ്പം ടി.ഡി. രാമകൃഷ്​ണന്‍റെ സംഭാഷണങ്ങളും ശ്രദ്ധേയമായി. 

കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭ്രമയുഗം’. 

ADVERTISEMENT

വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

English Summary:

Bramayugam Streaming on Sony LIV from March 15th