‘ഫൈവ് സീഡ്സ്’ ഒടിടിയിൽ
Mail This Article
കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള 2022ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ‘ഫൈവ് സീഡ്സ്’ കേരള സർക്കാറിന്റെ ഒടിടി പ്ലാറ്റ്ഫോമായ സീ സ്പേസിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. അശ്വിൻ പി.എസ് ആണ് സംവിധാനം.
ദുരിത ബാല്യങ്ങളുടെ വേദന നിറഞ്ഞ ജീവിത കഥകളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. നിത്യ ജീവിതത്തിൽ കുട്ടികൾ അനുഭവിയ്ക്കുന്ന മാനസിക സംഘർഷങ്ങൾ അഞ്ചു കഥകളായി ആന്തോളജി രൂപത്തിൽ ആവിഷ്ക്കരിക്കുന്നു. മുറിവുണങ്ങാത്ത മനസ്സുമായി കുരുന്നുകൾക്ക് എത്ര ദൂരം എങ്ങനെ പോകാൻ കഴിയുമെന്ന ഉത്തരമില്ലാത്ത ചോദ്യമാണ് സംവിധായകൻ അശ്വിൻ സമൂഹത്തോടു ചോദിക്കുന്നത്.
അഞ്ചു കുട്ടികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ ചിത്രം. ഓരോ ചിത്രവും വ്യത്യസ്ത കഥകളാണ് പറയുന്നത്. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ചു കുട്ടികളും ഗംഭീര പ്രകടനം കാഴ്ച വച്ചിരിക്കുന്നു.