അഞ്ച് ഭാര്യമാരുമായി നാഗേന്ദ്രന്റെ ഹണിമൂൺ; ട്രെയിലർ
Mail This Article
×
സുരാജ് വെഞ്ഞാറമ്മൂടിനെ പ്രധാന കഥാപാത്രമാക്കി നിഥിന്‍ രൺജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ ടീസർ റിലീസ് ചെയ്തു. കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി, കലാഭവൻ ഷാജോൺ, അലക്സാണ്ടർ പ്രശാന്ത്, രമേഷ് പിഷാരടി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. ഒരു ജീവിതം, അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.
സീരിസ് ഉടന്‍ തന്നെ പ്രക്ഷേപണം ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'.
English Summary:
Watch Nagendran's Honeymoons Official Teaser
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.