ADVERTISEMENT

ബോളിവുഡ് നടി തബു ഇനി ഹോളിവുഡിൽ തിളങ്ങും. എച്ച്ബിഓ മാക്സ് ഒരുക്കുന്ന ബ്രഹ്മാണ്ഡ സീരിസ് ‘ഡ്യൂൺ പ്രൊഫെസി’യിലാണ് ഒരു പ്രധാന വേഷത്തിൽ നടി എത്തുന്നത്. നവംബർ മാസത്തിൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. പുതിയ ടീസറിൽ തബുവിനെ കാണാം.

സിസ്റ്റര്‍ ഫ്രാൻസെസ്ക എന്ന കഥാപാത്രമായി തബു എത്തും. ഡ്യൂണ്‍: ദ് സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സീരീസ് ഒരുങ്ങുന്നത്.  ഡെനിസ് വിലെന്യുവിന്‍റെ വിഖ്യാത ചിത്രം ഡ്യൂണിന്‍റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. 

തബു അഭിനയിക്കുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണ് ഡ്യൂണ്‍: പ്രൊഫെസി. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് ആദ്യ സിരീസ്. ക്രൂ ആണ് തബുവിന്‍റേതായി ഏറ്റവുമൊടുവില്‍ പ്രദർശനത്തിനെത്തിയ ചിത്രം.

English Summary:

Dune: Prophecy Teaser Eclipsed By Tabu's First Appearance As Sister Francesca

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com