ചാക്കോച്ചന്റെ ‘ഗർർർ’ ഓഗസ്റ്റ് 20 മുതൽ ഹോട്ട്സ്റ്റാറിൽ
Mail This Article
കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ്.കെ സംവിധാനം ചെയ്ത ‘ഗ്ർർർ’ ഒടിടിയിലേക്ക്. ചിത്രം ഓഗസ്റ്റ് 20 മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. മദ്യപിച്ച് ലക്കുകെട്ട് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റ നിർമ്മാണം. സംവിധായകൻ ജയ്.കെയും പ്രവീൺ.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ജൂൺ 14നാണ് ചിത്രം തിയറ്ററിലെത്തിയത്.
ചിത്രത്തിലുള്ളത് യഥാർഥ സിംഹമാണെന്ന് സിനിമയുടെ റിലീസിന് മുൻപ്, ചാക്കോച്ചൻ വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോജോ എന്ന സിംഹമാണ് 'ദർശൻ' എന്ന സിംഹമായി ചിത്രത്തിൽ എത്തുന്നത്. അനഘ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, മഞ്ജു പിള്ള, സെന്തിൽ കൃഷ്ണ, അലൻസിയർ, രമേഷ് പിഷാരടി, പാർവതി കൃഷ്ണ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.