സ്ത്രീകളുടെ കഥ; ‘സോൾ സ്റ്റോറീസ്’ ഒടിടി റിലീസിന്

Mail This Article
×
അനാർക്കലി മരയ്ക്കാർ, സുഹാസിനി, രൺജി പണിക്കർ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളം വെബ് സീരീസ് സോൾ സ്റ്റോറീസ് സ്ട്രീമിങിനൊരുങ്ങുന്നു. സ്ത്രീകേന്ദ്രീകൃതമായ വിഷയം കൈകാര്യം ചെയ്യുന്ന സീരിസ് ജനപ്രയി ഒടിടി പ്ലാറ്റ്ഫോമായ 'മനോരമ മാക്സി'ലൂടെയാണ് റിലീസിനെത്തുന്നത്.
സനിൽ കളത്തിലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ആർജെ കാർത്തിക്, വഫ ഖതീജ, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും സീരിസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സോൾ സ്റ്റോറീസിലൂടെ സുഹാസിനി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കും.
English Summary:
Watch Soul Stories Trailer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.