പണി, റൈഫിൾ ക്ലബ്ബ്, ഐ ആം കാതലൻ; ഒടിടിയിൽ ‘ബ്ലോക് ബസ്റ്റർ’ റിലീസുകൾ

Mail This Article
മലയാളത്തിലെ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളാണ് ഈ ആഴ്ച റിലീസിനെത്തിയിരിക്കുന്നത്. ബേസിൽ ജോസഫ്, നസ്രിയ എന്നിവർ പ്രധാന കഥാപാത്രമായ സൂക്ഷ്മദർശിനി, ജോജു ജോർജിന്റെ ആക്‌ഷൻ ത്രില്ലർ ചിത്രം പണി, ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ്, ടെക്‌നോ ക്രൈം ത്രില്ലർ ഐ ആം കാതലൻ എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന സിനിമകള്‍.
പണി: ജനുവരി 16: സോണി ലിവ്വ്
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചതും ജോജു തന്നെ. അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. വിഷ്ണു വിജയ്, സാം സി.എസ്. എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിന്റോ ജോർജും ചേർന്ന് നിർവഹിച്ചു.
റൈഫിൾ ക്ലബ്ബ്: ജനുവരി 16: നെറ്റ്ഫ്ലിക്സ്
ആഷിഖ് അബു സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ. സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, അനുരാഗ് കശ്യപ്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണിത്.
ഐ ആം കാതലൻ: ജനുവരി 17: മനോരമ മാക്സ്
നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ചിത്രമാണ് ഐ ആം കാതലൻ. ഒരു ദേശി ഹാക്കറുടെ കഥ പറഞ്ഞ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മനോരമ മാക്സിൽ ജനുവരി 17 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
വിടുതലൈ 2: ജനുവരി 17: സീ 5
വിജയ് സേതുപതി, സൂരി, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം.
സൂക്ഷ്മദർശിനി: ജനുവരി 14: ഹോട്ട്സ്റ്റാർ
നസ്രിയ നസീം -ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് സൂക്ഷ്മദർശിനി സ്ട്രീം ചെയ്യുന്നത്.