കീർത്തി സുരേഷും രാധിക ആപ്തെയും നേർക്കുനേർ; ‘അക്ക’ ടീസർ

Mail This Article
×
കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന വെബ് സീരിസ് ‘അക്ക’ ടീസർ എത്തി. നായകന്റെയും വില്ലന്റെയും പ്രതികാര കഥ പറയുന്നതിനു പകരം കരുത്തുറ്റ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരമാണ് സീരിസ് പറയുന്നത്.
1980കളിലെ തെന്നിന്ത്യയാണ് കഥാ പശ്ചാത്തലം. പേര്‍നൂരു എന്ന സ്ഥല അടക്കി വാഴുന്ന ഗ്യാങ്സ്റ്റർ റാണിയായ അക്കയെ വെല്ലുവിളിക്കാനെത്തുന്ന കഥാപാത്രമായി രാധിക ആപ്തെ എത്തുന്നു.
മലയാളത്തിൽ നിന്നും പൂജ മോഹൻരാജ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. തൻവി ആസ്മിയാണ് മറ്റൊരു താരം.
ധർമരാജ് ഷെട്ടിയാണ് സംവിധാനം. യാഷ് രാജ് ഫിലിം നിർമിക്കുന്നു.
English Summary:
Akka teaser: Keerthy Suresh and Radhika Apte clash in Netflix’s revenge thriller
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.