മാധവൻ–നയൻതാര ചിത്രം ‘ടെസ്റ്റ്’; നേരിട്ട് നെറ്റ്ഫ്ലിക്സിലെത്തും; ടീസർ

Mail This Article
മാധവന്, നയന്‍താര, സിദ്ധാര്‍ഥ്, മീര ജാസ്മിന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തുന്നു. എസ്.ശശികാന്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.
സ്പോര്‍ട്സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം ക്രിക്കറ്റിനെ ആസ്പദമാക്കിയുള്ളതാണ്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗം, കടസീല ബിരിയാണി, മണ്ടേല, തമിഴ് പടം 2, വിക്രം വേദ മുതലായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ നേടിയ നിര്‍മാണ കമ്പനി ആണ് വൈനോട്ട് സ്റ്റുഡിയോസ്. പത്ത് വര്‍ഷത്തിന് ശേഷം മീര ജാസ്മിന്റ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ടെസ്റ്റിലൂടെ നടക്കുന്നത്.
2023 ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. 2024 ജനുവരിയില്‍ ഷൂട്ട് തുടങ്ങിയ ചിത്രം പ്രധാനമായും ബെംഗളൂരു, ചെന്നൈ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്. ശക്തിശ്രീ ഗോപാലനാണ് സംഗീതസംവിധാനം.