ഷാറുഖിനെ ‘ട്രോളി’ മകൻ ആര്യൻ; നെറ്റ്ഫ്ലിക്സ് സീരിസ് പ്രഖ്യാപന ടീസർ

Mail This Article
ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. The BA***DS of Bollywood എന്നാണ് സീരിസിന്റെ പേര്. ഷാറുഖ് ഖാന്‍ തന്നെയാണ് മകന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന സീരീസ് നിർമിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. സിനിമാ വ്യവസായത്തിന്റെ പശ്ചാത്തലത്തിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
ക്യാമറയ്ക്കു പിന്നിൽ സംവിധായകനായി ആര്യനും മുന്നില്‍ നടനായി ഷാറുഖ് ഖാനും നിൽക്കുന്ന സീരിസിന്റെ ടൈറ്റിൽ പ്രഖ്യാപന വിഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സീരിസിൽ ആരൊക്കെ അഭിനയിക്കുന്നു എന്ന വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിത അതിഥികളും സീരിസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഷാറുഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
മോന സിങ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്നു കേൾക്കുന്നു. രൺബീർ കപൂർ, രൺവീർ സിങ്, കരൺ ജോഹർ, ബോബി ഡിയോൾ എന്നിവരും അതിഥികളായി എത്തും.