ADVERTISEMENT

കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’, തമിഴ് സൂപ്പർ ഹിറ്റായ ‘ഡ്രാഗൺ’, അക്ഷയ് കുമാറിന്റെ ‘സ്കൈ ഫോഴ്സ്’, ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എൻ മേല്‍ എന്നടി കോപം’ എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയിരിക്കുന്നത്. 

ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’, സായി പല്ലവി–നാഗ ചൈതന്യ ജോഡികളുടെ ‘തണ്ടേൽ’ എന്നിവയാണ് കഴിഞ്ഞ ആഴ്ച ഒടിടി റിലീസിനെത്തിയ സിനിമകൾ. ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹലോ മമ്മി’, തെലുങ്ക് സൂപ്പർഹിറ്റ് ‘സംക്രാന്തികി വസ്തുനം’, ക്രൈം വെബ് സീരിസ് ഡബ്ബ കാർട്ടൽ, നീരജ് മാധവിന്റെ മലയാളം വെബ് സീരിസ് ലവ് അണ്ടർ കൺസ്ട്രക്‌ഷൻ എന്നിവയും ഈ മാസം റിലീസ് ചെയ്തിരുന്നു. 

ഓഫിസർ ഓൺ ഡ്യൂട്ടി: മാർച്ച് 20: നെറ്റ്ഫ്ലിക്സ്

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ചിത്രം. പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

ഡ്രാഗൺ: മാർച്ച് 21: നെറ്റ്ഫ്ലിക്സ്

പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ചിത്രം. 'ലവ് ടുഡേ' എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. കയദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ് രവികുമാർ, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മാർച്ച് 21ന് ചിത്രം നെറ്റ്ഫ്ളിക്സിലെത്തി.

നിലാവുക്ക് എൻ മേല്‍ എന്നടി കോപം: മാർച്ച് 21: ആമസോൺ പ്രൈം

മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'നിലാവുക്ക് എൻ മേല്‍ എന്നടി കോപം'. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും നിർമ്മിച്ചിരിക്കുന്നതും ധനുഷ് തന്നെ. ജി. വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം ഒടിടിയിലെത്തുന്നത്. മാർച്ച് 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഒരു ജാതി ജാതകം: മാർച്ച് 19: ആമസോൺ പ്രൈം (ഇന്ത്യയിൽ ലഭ്യമല്ല)

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എം. മോഹനൻ ചിത്രം. ചിത്രത്തിൽ ബാബു ആന്റണിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മല്‍ പാലാഴി, അമല്‍ താഹ, മൃദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഗായകന്‍ വിധു പ്രതാപും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്

ഒരുമ്പെട്ടവൻ: മാർച്ച് 17: മനോരമ മാക്സ്

ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത  'ഒരുമ്പെട്ടവൻ' ഒടിടിയിലെത്തി.ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ. എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ്, വിനോദ് ബോസ്  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

അനോറ: മാർച്ച് 17: ജിയോ ഹോട്ട്സ്റ്റാർ

ഇത്തവണ ഓസ്കറിൽ വലിയ നേട്ടം കൊയ്ത ചിത്രമാണ് അനോറ. ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറ മികച്ച ചിത്രം, മികച്ച നടി, മികച്ച തിരക്കഥ, മികച്ച സംവിധായകൻ, മികച്ച എഡിറ്റിങ് എന്നിങ്ങനെ അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും നേടിയിരുന്നു. ലൈം​ഗിക തൊഴിലാളിയായ അനോറ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. മൈക്കി മാഡിസൺ ആണ് ചിത്രത്തിൽ അനോറയായി വേഷമിട്ടത്. ലേഡി ഇൻ ദി ലേക്ക്, സ്‌ക്രീം, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മൈക്കി, അനോറയിലൂടെ മികച്ച നടിയ്ക്കുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കി. ജിയോ ഹോട്ട്സ്റ്റാറിലാണ് അനോറ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മാർച്ച് 17നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രം ലഭ്യമാണ്.

നാരായണീന്റെ മൂന്നാണ്മക്കൾ: മാർച്ച് 7: ആമസോൺ പ്രൈം വിഡിയോ

ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഫെബ്രുവരി 7നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. 

തണ്ടേൽ: മാർച്ച് 7: നെറ്റ്ഫ്ലിക്സ്

സായ് പല്ലവിയും നാഗചൈതന്യയും അഭിനയിച്ച റൊമാന്റിക് എന്റർടെയ്നർ. ബണ്ണി വാസു നിർമിച്ച സിനിമ ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്തിരിക്കുന്നു.

ഹലോ മമ്മി: മാർച്ച് 1: ആമസോൺ പ്രൈം വിഡിയോ

വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബറിൽ തിയറ്റർ റിലീസ് ചെയ്ത ചിത്രം ഏകദേശം 3 മാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്.  സാഞ്ചോ ജോസഫാണ് ഹലോ മമ്മിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമാതാക്കൾ.സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയത്.

സംക്രാന്തികി വസ്തുനം: മാർച്ച് 1: സീ ഫൈവ്

അനില്‍ രവിപുഡിയുടെ സംവിധാനത്തില്‍ വെങ്കടേഷ് നായകനായ ആക്‌ഷന്‍ കോമഡി ചിത്രം. മീനാക്ഷി ചൗദരി, ഐശ്വര രാജേഷ് എന്നിവരാണ് നായികമാരായെത്തിയത്. ജനുവരി 14 ന് റിലീസ് ചെയ്ത സിനിമ 200 കോടി ക്ലബ്ബിൽ ഇടം നേടുകയുണ്ടായി.

ലവ് അണ്ടർ കൺസ്ട്രക്‌ഷൻ: മാർച്ച് 1: ജിയോ ഹോട്ട്സ്റ്റാർ

ഹോട്സ്റ്റാർ മലയാളത്തിൽ സ്ട്രീം ചെയ്യുന്ന അഞ്ചാമത്തെ ഒറിജിനൽ സീരീസ് ആണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വെബ് സീരീസ് വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്നു. ഗൗരി കിഷനാണ് നായിക. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമിക്കുന്നു.

വിടാമുയർച്ചി: മാർച്ച് 3: നെറ്റ്ഫ്ലിക്സ്

ബോക്സ്ഓഫിസിൽ കനത്ത പരാജയമായി മാറിയ അജിത്കുമാർ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് മൂന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കും. മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമയിൽ തൃഷ, അർജുൻ, റെജീന കസാൻഡ്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

English Summary:

OTT Releases This Month (March 1st- Mar 21st ): Officer on Duty, Dragon, NEEK, Hello Mummy, Vidaamuyarchi, Dabba Cartel, Aashram Season 3 Part 2, Ziddi Girls, and More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com