ADVERTISEMENT

നെറ്റ്ഫ്ലിക്സിലെ ജനപ്രിയ കൊറിയൻ സീരിസ് ആയ സ്ക്വിഡ് ഗെയിം സീസൺ 3 ടീസർ എത്തി. സ്ക്വിഡ് ഗെയിം സീരിസിലെ അവസാന സീസണ്‍ കൂടിയാണിത്. ആദ്യാവസാനം പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുന്ന സീരിസിന്റെ രണ്ടാം സീസൺ എത്തിയത് കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു.

സ്ക്വിഡ് ഗെയിം മൂന്നാം സീസൺ ജൂൺ 27 മുതൽ സ്ട്രീം ചെയ്തു തുടങ്ങും. ഒട്ടേറെ ട്വിസ്റ്റുകൾ നിറഞ്ഞതാകും അവസാന സീസണെന്ന് ടീസറിൽ നിന്നു വ്യക്തം.

ഒൻപത് എപ്പിസോഡുകൾ അടങ്ങിയ സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ എത്തിയത് 2021 സെപ്റ്റംബറിലായിരുന്നു. കൊറിയൻ വെബ് സീരിസുകളിൽ ജനപ്രിയ പരമ്പരയായി മാറിയ സ്ക്വിഡ് ഗെയിമിന് മലയാളി പ്രേക്ഷകരുടെ ഇടയിലും വലിയ സ്വീകാര്യതയുണ്ട്.

English Summary:

Watch Squid Game Season 3 Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com