Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌പ്രസംഗം പകുതിക്ക് നിർത്തി ദേഷ്യത്തോടെ പി.സി ജോർജ്; ഹ്രസ്വചിത്രം

p-c-georoge

രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ് പി.സി ജോർജ്. കനൽക്കാലം, അച്ചായൻസ് എന്നീ സിനിമകളിലൂടെ അദ്ദേഹം ഇത് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പി.സി ജോർജ് പ്രധാനവേഷത്തിലെത്തുന്ന ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നു.

Evide Thudangum ( എവിടെ തുടങ്ങും actor p c george M L A )

ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. എവിടെ തുടങ്ങും എന്ന് പേരുള്ള ചിത്രത്തിൽ പി.സി ജോർജ് ആയി തന്നെയാണ് അദ്ദേഹം എത്തുന്നത്. ആദർശ് സുകുമാരൻ, അഭിജിത്ത്, മാഹിൻ, രേവതി എന്നിവരാണ് മറ്റുതാരങ്ങൾ. ജയേഷ് മോഹനാണ് സംവിധാനം. ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രഹണം.