Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീഷ് പോത്തനും ചേതനും; 'മിഡ്‌നൈറ്റ് റണ്‍'

midnight-run

ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രമാകുന്ന ഹ്രസ്വചിത്രമാണ് ‘മിഡ്നൈറ്റ് റൺ’. രമ്യാ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചേതന്‍ ജയലാലും പ്രധാന റോളിലുണ്ട്

തിരുവനന്തപുരം രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ജൂലൈ 21 വൈകിട്ട് 6.30ന് നിളാ തിയറ്ററിലാണ് പ്രദര്‍ശനം. ഈ മാസം 20 മുതല്‍ 24 വരെയാണ് ഐഡിഎസ്എഫ്എഫ്‌കെ.  

midnight-run-1

പൂര്‍ണമായും ഒരു രാത്രിയില്‍ നടക്കുന്ന സംഭവത്തെ ആധാരമാക്കിയാണ് ഷോര്‍ട്ട് ഫിലിം. ദിലീഷ് പോത്തനെയും ചേതനെയും കൂടാതെ ഒരു ലോറിയും മിഡ്‌നൈറ്റില്‍ റണ്ണില്‍ കഥാപാത്രമായുണ്ട്. റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവമുള്ള ഷോര്‍ട്ട് ഫിലിമിന്റെ ക്യാമറ മുന്‍നിര ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ്. ബി ടി അനില്‍കുമാറിന്റേതാണ് കഥ. 

കിരണ്‍ ദാസ് എഡിറ്റിങും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. സതീഷ് എരിയലത്ത് നിർമാണം. ആഷിക്ക് എസ് കലാസംവിധാനം. സിജി നോബല്‍ തോമസ് കോസ്റ്റിയൂം ഡിസൈന്‍. ബെന്നി കട്ടപ്പന നിര്‍മാണനിര്‍വഹണം.