Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധേയമായി ‘മാ’ ഹ്രസ്വചിത്രം

ma

വീട്ടു ചുറ്റുപാടുകളിൽ അനിയന്ത്രിതമായി ഭക്ഷണം പാഴാക്കുന്ന സമകാലീനാവസ്ഥ ആവിഷ്കരിക്കുന്ന മലയാളം-തമിഴ്‌ ഹ്രസ്വചിത്രമാണ് "മാ "(Do not any more). എസ്.എം കോർപറേഷന് വേണ്ടി ചലച്ചിത്ര സംവിധായകൻ പ്രദീപ് നായർ സംവിധാനം ചെയ്ത ചിത്രം ഉയർന്ന കലാ സാങ്കേതിക മേന്മ പുലർത്തുന്നു.

Maa Short Film

"ഭയാനക "ത്തിലൂടെ ദേശീയ അവാർഡ് നേടിയ നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വാസുദേവൻ തിയ്യാടിയുടേതാണ് ."ഒറ്റാൽ "ഫെയിം കുമരകം വാസവൻ ,ലളിത .വി .കുമാർ എന്നിവർ അഭിനയിക്കുന്നു.സംഗീതം -ജയദേവൻ .ഡി ,സൗണ്ട് ഡിസൈൻ -അരുൺ രാമ വർമ്മ , ശബ്ദ മിശ്രണം -ബോണി എം .ജോയ് , ചിത്രസംയോജനം -സി .ആർ ശ്രീജിത്, കലാ സംവിധാനം ശരത് ലാൽ, നിർമാണ നിർവഹണം -സജി കോട്ടയം.