Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രില്ലർ ഹ്രസ്വചിത്രം യൂദാസിന്റെ ളോഹ

oha

പ്രശസ്ത സിനിമാതാരം ഷാജു ശ്രീധറിനെ നായകനാക്കി ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേർന്ന് സംവിധാനം ചെയ്ത ത്രില്ലർ ഹ്രസ്വചിത്രം യൂദാസിന്റെ ളോഹ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Yudhasinte Loha 4K ( Yoodhasinte Loha ) | Short Film

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വൻ ജനപ്രീതി  നേടിയിരുന്നു. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ മികച്ച ഹ്രസ്വചിത്രങ്ങളിൽ മുന്നിട്ട് നിൽക്കുന്ന മികച്ച ദൃശ്യാനുഭവം തന്നെയാണ് 'യൂദാസിന്റെ ളോഹ ' എന്ന് അണിയറ പ്രവർത്തകർ പറയുന്നു.

'ലോകചരിത്രത്തിൽ ഇതിനുമുൻപും ഇതുപോലൊരു രാത്രി ഉണ്ടായിരുന്നു ' എന്ന ടാഗ്‌ലൈനോടുകൂടി എത്തിയ ചിത്രം പൂർണമായും ഒരുരാത്രിയിൽ നടക്കുന്ന സംഭവത്തിലൂടെയാണ് കഥ പറഞ്ഞിരിക്കുന്നത്. കേരളത്തിലിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളതുമായ വേറിട്ട ഒരു വിഷയം കാണുന്ന പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.