Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച പ്രേക്ഷകപ്രതികരണം നേടി ‘അറിയാത്ത ഉത്തരം’

ariyatha-utharam-shortfilm

ഇൻസ്പയർ ഓൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗീതു ചന്ദ്രൻ, ദിവ്യരാജ് എന്നിവർ നിർമ്മിച്ച് സൂരജ് ജയ് മേനോൻ തിരക്കഥയും സംവിധാനവും നിർ‌വഹിച്ച അറിയാത്ത ഉത്തരം എന്ന ഷോർട്ട് ഫിലിം യുട്യൂബിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. സൗഹൃദം, പ്രണയം എന്നിവയെ മുഖ്യ പ്രമേയമാക്കിയ ഹൃസ്വചിത്രത്തിൽ ദിവ്യമനോജ്, രാഹുൽ പിള്ള, വിനയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ariyatha Utharam

പ്രശസ്ത നടൻ‌ അജു വർഗീസിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്. കൊച്ചിയുടെ മനോഹാരിത നിറഞ്ഞ പല ദൃശ്യങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമറ എഡിറ്റിങ്–നിധിൻ കെ ഉദയൻ, കോ–ഡയറക്ടർ – കൃഷ്ണഗോപാൽ, സംഗീതം– ദിവ്യമനോജ്, ആർ ജെ അനൂപ് (ദുബായ്), ഗായകർ– ആർ ജെ രശ്മി(ദുബായ്), ആർ ജെ അനൂപ് (ദുബായ്), ഗാനരചന, ദിവ്യ മനോജ്, അസോസിയേറ്റ് ക്യാമറമാൻ– രഘുപിള്ള, ടൈറ്റിൽസ്– വിനു വിശ്വൻ, ഹെലിക്യാം– നിധിൻ സി.കെ.

മറ്റ് അഭിനേതാക്കൾ അഡ്വ. ജയപ്രകാശ്, സിയശ്യാം, സൂരജ് ജയ് മേനോൻ