Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ‘മൂക്കുത്തി’ക്ക് എന്തൊരു ചേല്; വൈറലായി ഹ്രസ്വചിത്രം

mookkuthi-short-film

പ്രണയാതുരമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത് ‘മൂക്കുത്തി’ എന്ന ഹ്രസ്വചിത്രം. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വ്യത്യസ്തമായ അവതരണം കൊണ്ടും ചിത്രം യൂട്യൂബില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. 

മൂക്കുത്തി | Mookuthi Malayalam Short Film

പ്രേക്ഷകന് ഒട്ടും സങ്കീര്‍ണതകള്‍ നല്‍കാതെ പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കാണിക്കാന്‍ മൂക്കുത്തിക്ക് സാധിച്ചുവെന്നാണ് വിലയിരുത്തലുകള്‍. സിനിമാ മോഹവുമായി നടക്കുന്ന നടനും വിദ്യാര്‍ത്ഥിനിയായ കാമുകിയുമാണ് മൂക്കുത്തിയുടെ കാമ്പ്.

ഗിരീഷ് എഡിയാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിനീത് വിശ്വമാണ് മൂക്കുത്തിയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കാമുകിയായി തകര്‍ത്തഭിനയിച്ചിരിക്കുകയാണ് നൃത്ത വിദ്യാര്‍ത്ഥിനിയായ ശ്രീ രഞ്ജിനി. സജിന്‍ ചെറുകയില്‍, വരുണ്‍ ധാര , അനുരാധ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

മൂക്കുത്തിയുടെ ക്യാമറ ചലിപ്പിച്ചത് ദേശിയ അവാര്‍ഡ് ജേതാവ് അപ്പു പ്രഭാകറാണ്. എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസും. സംഗീതം ആനന്ദ് മധുസുധനനാണ്.