Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ്യാനുഭവമായി ബ്രേക്ക് ജേർണി

break-journy

ഹൃദയത്തിൽകൂരമ്പായി തറച്ചു കയറുന്ന നഷ്ടപ്രണയത്തിന്റെ തീവ്രത മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഷോർട്ട് ഫിലിമാണ് ബ്രേക്ക് ജേർണി. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത ഇൗ ചിത്രം പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് സമ്മാനിക്കുന്നതാണ്.

Break Journey | Malayalam Short Film

ആനൂപ് കുമ്പനാടും അലക്സ്‌ ജോസെഫും അഭിലാഷ് എസ് കുമാമാറും എഴുതിയ തിരക്കഥ മികച്ചതാണ്. ചിത്രത്തില്‍ ചെറിയാന്‍ കെ ചെറിയാന്‍ ( സി കെ സി ) എന്ന നായക കഥാപാത്രത്തെ ചെയ്തിരിക്കുന്നത് ആസിഫ് യോഗി എന്ന യുവ നടനാണ്‌. നായകനോടൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ചിത്രത്തിലെ നായിക സിതാര കാഴ്ചവെച്ചിട്ടുള്ളത്. അലക്സ്‌ ജോസഫിന്റെ ഛായാഗ്രഹണവും വരുണ്‍ ശ്രീകുമാറിന്റെ എഡിറ്റിങ്ങും ശേഖര്‍ മേനോന്‍റെ സംഗീതവും മികച്ചതാണ്. അലക്സ്‌ ജോസഫും , അഭിലാഷ് എസ് കുമാറും ചേര്‍ന്നെഴുതിയ തിരക്കഥ മികച്ചതാണ് . അനൂപ്‌ കുമ്പനാട് ആണ് ചിത്രത്തിന്റെ സ്റ്റോറി കണ്‍സള്‍ട്ടന്റ്.