ADVERTISEMENT

ആംഗ്ലോ ഇന്ത്യൻ സയൻസ് ഫിക്‌ഷൻ ത്രില്ലർ ഷോർട് ഫിലിം കെന്നി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മയക്കുമരുന്നിന് അടിമയായെ കെന്നി എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നടൻ ഇന്ദ്രൻസ് അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

Kenny Short Film

 

ഇമ്മാനുവല്‍ എസ്. ഫെര്‍ണാണ്ടസ് ആണ് തിരക്കഥയും സംവിധാനവും. സുപ്രധാനമായ കെന്നിയെ അവതരിപ്പിക്കുന്നത് ആകാശ് ഷീൽ. ഹ്രസ്വചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ചതിന്റെ പേരില്‍ ആകാശ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. 27 കിലോ ഭാരമാണ് ചിത്രത്തിനായി ആകാശ് കുറച്ചത്.

 

പൂർണമായും സിങ്ക്‌ സൗണ്ടിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം സാങ്കേതതികവിലും മികച്ചുനിൽക്കുന്നു.  അച്ചു കൃഷ്ണയാണ് ഛായാഗ്രഹണം. രാഹുല്‍ കണ്ണന്‍, നിബിന്‍ കാസ്പര്‍, മാര്‍കസ്, ഫിന്നി ജോര്‍ജ്, അര്‍ജുന്‍ തോമസ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. പ്രതാപ് പോത്തൻ അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT