ADVERTISEMENT

മീഡിയ വിദ്യാർഥികൾ ചേർന്നൊരുക്കിയ ഹ്രസ്വചിത്രമാണ് ‘ആപ്തി’. സ്ത്രീ ശാക്തീകരണമാണ് റോഷൻ ജേക്കബ് തിരക്കഥയെഴുതി സംവിധാനം ചെയ്ത‘ആപ്തി’ യുടെ കഥാപശ്ചാത്തലം. സാമൂഹിക പ്രതിബദ്ധതയുള്ള ആശയവും അവതരണവുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ ചിത്രം ചർച്ചയായിക്കഴിഞ്ഞു. യൂട്യൂബിലും മികച്ച പ്രതികരണമാണ് ‘ആപ്തി’ സ്വന്തമാക്കുന്നത്.

Aapti Short Film

 

മികച്ച ദൃശ്യപരിചരണവും ചിത്രത്തിന്റെ സവിശേഷതയാണ്. നിഖിൽ ബാബു, അഭിഷേക് കൃഷ്ണ, എബി ഡാനിയേൽ വർഗീസ് എന്നിവരാണ് ഛായാഗ്രാഹകർ. അന്ന എലിസബത്തും സംവിധായകനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. എബി ഡാനിയേൽ വർഗീസാണ് എഡിറ്റർ. സംഗീതം – ജെറിൻ ജോംസൺ, കലാസംവിധാനം – ഫെബി ഡാനിയേൽ വർഗീസ്. ഷൗൺ ഷിബു മാത്യുവാണ് അസോസിയേറ്റ് ഡയറക്ടർ. 

 

റിയ മറിയം റോയ് ആണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. അമലു എം ബാബു, ഐബിൻ ബെന്നി ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഠനത്തിന്റെ ഭാഗമായാണ് റോഷനും സുഹൃത്തുക്കളും ചേർന്ന് ഈ ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT