sections
MORE

കള്ളന്റെ കഥ പറഞ്ഞ് പാതിര കുർബാന; ഹ്രസ്വചിത്രം

pathira-kurbana
SHARE

പ്രമേയം കൊണ്ട് ശ്രദ്ധനേടി പാതിര കുർബാന എന്ന ഹ്രസ്വചിത്രം. ഒരു കള്ളന്റെ ജീവിതമാണ് ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്. ശബ്ദമുണ്ടാക്കുന്ന വസ്തുക്കളോടാണ് കളളന് കൂടുതൽ കമ്പം. അങ്ങനെയൊരു മോഷണിത്തിനിറങ്ങുമ്പോൾ അവന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

Pathira Kurbana |Midnight Vigil| Malayalam Short Film

രവി മാത്യു പ്രൊഡ‌ക്‌ഷൻസ് ആണ് നിർമാണം. രവി മാത്യു പ്രൊഡ‌ക്‌ഷൻസ് എന്ന കമ്പനി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സിനിമ ഇഷ്ടപ്പെടുന്നവർക്ക് പ്രത്യേക സെമിനാർ സംഘടിപ്പിച്ചിരുന്നു. ബോബി സഞ്ജയ്, പാർവതി തിരുവോത്ത്, മഹേഷ് നാരായണൻ, ഷാജി (സെൻട്രൽ പിക്ച്ചേർസ്), ഷെഹ്നാദ് ജലാൽ തുടങ്ങിയവരാണ് ക്ലാസുകളെടുത്തത്. 

അതിന്റെ ഭാഗമായി സെമിനാറിൽ പങ്കെടുത്തുവരെ ഉൾപ്പെടുത്തിയാണ് പാതിര കുർബാന ഒരുക്കിയത്. ഷോർട്ഫിലിം സംവിധാനം െചയ്തതും അഭിനയിച്ചിരിക്കുന്നവരും സെമിനാറിൽ പങ്കെടുത്ത ആളുകളാണ്. ബാക്കി സാങ്കേതിക പ്രവർത്തകരെല്ലാം സിനിമാ ഇൻഡസ്ട്രിയില്‍ തന്നെ പ്രവർത്തിക്കുന്നവരും. നിവിൻ പോളിയായിരുന്നു ഹ്രസ്വചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA