ADVERTISEMENT

മിസ്റ്റി റോഡ് പിക്ചേഴ്സിന്റെ ബാനറിൽ രതീഷ് ശേഖർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം രുധിരം പ്രേക്ഷകർക്കിടയില്‍ ചർച്ചയാകുന്നു. സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിൽ മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

Rudhiram short film

 

രാജ്യാന്തര-മോളിവുഡ് സിനിമാരംഗത്തെ സാങ്കേതിക വിദഗ്ധരുടെ പങ്കാളിത്തമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്രേകത. മുഖ്യ കഥാപാത്രമായ ബാലന്റെ ജീവിതത്തിലെ നഷ്ടങ്ങളുടെയും ഒറ്റപ്പെടലിന്റെയും കാരണക്കാരെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലന്റെ മാനസിക വ്യഥകളും ലക്ഷ്യത്തിലേയ്ക്കുള്ള  യാത്രയും  പകർത്തിയെടുത്ത കാലമേ എന്ന ഗാനം ഇതിനകം തന്നെ യുട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

 

വിശ്വം നായർ, അനിൽ മാത്യു എന്നനിവർ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്ന രുധിരത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പോൾ സ്തംബർ. എഡിറ്റിങ് തോമസ് പി. സെബാസ്റ്റ്യനും കളറിങ് സംഗീത് പ്രതാപും ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT