അഘോരികളുടെ കഥ പറയുന്ന ഹ്രസ്വചിത്രം

aghori-short-film
SHARE

അഘോരികൾ നിങ്ങളുടെ ശരീരം ഭുജിക്കുന്നത് (കഴിക്കുന്നത്) വിഭാവന ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ  നിങ്ങളുടെ സ്വപ്നങ്ങളിൽ ഭീതി ജനിപ്പിക്കാൻ ഒരു  ഹ്രസ്വ ചിത്രം. ഭക്തിസാന്ദ്രമായ കാശിയുടെ മനോഹാരിതയും അഘോരികളുടെ ജീവിതവും ഇഴചേരുന്ന 'അഘോര' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. അഖിൽ കോന്നി കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം പൂർണമായും കാശിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

Aghora Short Film

അഘോരികളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യത്തെ ഹ്രസ്വചിത്രം കൂടിയാണിത്. കാണികളുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന സങ്കൽപങ്ങളെ ഭയത്തിന്റെ നൂലിഴ കൊണ്ട് ബന്ധിപ്പിച്ച്,  അഘോരകിളുടെ അതിഘോരമായ ജീവിതചര്യകൾ പച്ചയായിതന്നെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. 

അഘോരയുടെ ആദ്യ അദ്ധ്യായമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുന്നത്. ഈ വർഷം തന്നെ 'അഘോര അദ്ധ്യായം രണ്ട് ' റിലീസ് ആകുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

വിശ്വാസപരമായും ആചാരപരമായും വ്യത്യസ്തരായ സന്യാസികളാണ് അഘോരികൾ. ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞു അർദ്ധനഗ്നമോ പൂർണനഗ്നമോ ആയ ദേഹങ്ങളോടെ കുംഭമേളകളിൽ പ്രത്യക്ഷപ്പെടുന്നവർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA