'നീര്‍മിഴിപ്പീലികള്‍' ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേയ്ക്ക്

neermizhipeelkal
SHARE

കൊച്ചി∙ ഒരു കുടുംബത്തിലെ അംഗങ്ങള്‍ മാത്രം അഭിനയിച്ച മലയാള ഹ്രസ്വചിത്രം 'നീര്‍മിഴിപ്പീലികള്‍' ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്. എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി ഡോ. എ. വി. അനൂപും, ബ്രദര്‍-ഇന്‍-ലോ പ്രദീപ് ചോലയിലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുത്. വിദ്യാര്‍ത്ഥികളിലെ മയക്കുമരുന്നു ദുരുപയോഗത്തെക്കുറിച്ചുള്ളതാണ് ചിത്രം. ഡോ. എ. വി. അനൂപും, മകള്‍ പ്രതീക്ഷ  അനൂപുമാണ്  ചിത്രത്തില്‍ പ്രധാന റോളുകള്‍ അഭിനയിച്ചിട്ടുള്ളത്. ഇവരോടൊപ്പം മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നു.

Neermizhipeelikal - Malayalam Short Film with all members from Medimix family

മെഡിമിക്‌സിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സന്ദേശവുമായി  എവിഎ പ്രൊഡക്ഷന്‍ ഈ ചിത്രം നിര്‍മിച്ചിട്ടുള്ളത്.  പ്രധാനമായും മലയാള സിനിമ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എ. വി. അനൂപ് മികച്ച സ്റ്റേജ് ആര്‍ട്ടിസ്റ്റു കൂടിയാണ്. 

തിയറ്ററിനോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആവേശമാണ് എവിഎ പ്രൊഡക്‌ഷന് രൂപംകൊടുത്തത്.  സമൂഹത്തില്‍ സിനിമയ്ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നു കരുതുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്നു ദുരുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു ശക്തമായ സന്ദേശം നല്‍കുവാന്‍ 'നീര്‍മിഴിപ്പീലികള്‍' എന്ന ചിത്രത്തിലൂടെ  തങ്ങള്‍ ലക്ഷ്യമിടുന്നതായും  ഡോ. അനൂപ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA