ആ വേദന ഇവരുടേത് കൂടിയായിരുന്നു; ‘പ്രളയം’ ഹ്രസ്വചിത്രം

pralayam-short-film-1
SHARE

നൂറ്റാണ്ടു കണ്ട ഏറ്റവും ഭീകര പ്രളയം നടന്ന വർഷം എന്ന നിലയിലാണ്​ 2018നെ കേരള ചരിത്രം അടയാളപ്പെടുത്തുക. ഉറ്റവർ ജീവനു വേണ്ടി ഓടുമ്പോൾ ഉള്ളുലയുന്ന വേദനയോടെ പ്രളയവാർത്ത മാധ്യമങ്ങളിലൂടെ അറിയുകയായിരുന്നു വിദേശമലയാളികൾ. ആ വേദനയുടെയും ഒറ്റപ്പെടലിന്റെയും കഥ പറയുകയാണ് ‘പ്രളയം’ എന്ന ഹ്രസ്വചിത്രം.

PRALAYAM | പ്രളയം | Malayalam Short Film | 4K | English Subtitles

ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ബിൻസണ്‍ ജോസഫ് ആണ്. ഷാജൻ, സിനി മാടശ്ശേരി , റോൺ, ജൊഹാൻ മേച്ചേരി എന്നിവരാണ് അഭിനേതാക്കൾ. എഡിറ്റിങ്–സൈജു ജോസ്. വികാരനിർഭരമായ രംഗങ്ങളും ഉള്ളിൽ തട്ടുന്ന സംഭാഷണങ്ങളും ചിത്രത്തെ വേറിട്ടതാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA