ഇത് ആ മാലാഖയ്ക്കുള്ള സമർപ്പണം; ലിനിയുടെ കഥ പറഞ്ഞ് ഹ്രസ്വചിത്രം

lini
SHARE

നിപ്പ രോഗിയെ പരിചരിച്ച് വൈറസിനാൽ ജീവൻ നഷ്ടപ്പെട്ട നഴ്സ് ലിനിയോടുള്ള ആദരവും അവർക്കുള്ള സമർപണവുമായി എത്തിയ ‘OUR LINI’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. നഴ്സ് ലിനിയുടെ അവസാന നാളുകളിലെ ഓർമകൾ ഉൾപ്പെടുത്തി സംഗീതത്തിനു പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ രെമിൻസ് ലാൽ പറഞ്ഞു. 

OUR LINI SHORT FILM .

ചിത്രത്തിൽ ലിനി നഴ്സിന്റെ വേഷത്തിൽ എത്തുന്നത് കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ലിനിയുടെ കൂടെ ജോലി ചെയ്ത നഴ്സും അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ ജിൻസിയാണ്. നിപ ബാധിച്ച് ലിനി നഴ്സ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നപ്പോൾ അവർക്ക് സ്നേഹ പരിചരണം നൽകിയ നഴ്സ് കൂടിയാണ് ജിൻസി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചിട്ടുള്ളതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. 

തിരക്കഥ, സംഭാഷണം, സംവിധാനം: സി.പി. രെമിൻസ് ലാൽ, കഥ: സി.പി. രെമിൻസ് ലാൽ, എം.കെ. വൈശാഖൻ, നിർമാണം: എം.കെ. അനുരാഗ്, രഞ്ജിത്ത് ഇയ്യാട്, കെ.പി. പ്രതീക്, വരികൾ: സി.പി. രെമിൻസ് ലാൽ, സംഗീത സംവിധാനം: എ.കെ. വൈഷ്ണവ്, ആലാപനം: സി.പി. അനഘ, കെ.എ. വൈഷ്ണവ്. പശ്ചാത്തല സംഗീതം: കെ.ജി. ഗോപകുമാർ, അസോസിയേറ്റ് ഡയറക്ടർ: സായൂജ് വിജയ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA