മൊബൈൽ മാനിയ‌യ്ക്കെതിരെ ഇലാമ; ഹ്രസ്വചിത്രം

elama
SHARE

മൊബൈൽ ഫോൺ, സമൂഹ മാധ്യമങ്ങൾ എന്നിവയുടെ അമിതമായ ഉപയോഗം സമൂഹത്തിനു ചെയ്യുന്ന ദ്രോഹം ചർച്ചയാക്കി ഇലാമ എന്ന ലഘു സിനിമ. ഇലാമ; 'ഗുരു' എന്ന മോഹൻലാൽ സിനിമയിലെ ഒരു പഴത്തിന്റെ പേരിലൂടെയാണ് ഇലാമ എന്ന വാക്ക് പ്രേക്ഷകർക്ക് പരിചിതം.

Elama Short Film

ആ ചിത്രത്തിൽ ഇലാമ പഴം പ്രതീകാത്മകം ചെയുന്നത് മതവർഗീയതയാണ് , ഒരു ജനതയുടെ അന്ധതയ്ക്കു കാരണം മധുരമേറെയുളള ഒരു പഴം ആയിരുന്നെന്നു അവർ അറിഞ്ഞിരുന്നില്ല. അത് തന്നെയാണ് ഇലാമ എന്ന ഹ്രസ്വചിത്രവും പറയുന്നത്. സാമൂഹികമാധ്യമങ്ങൾ നമ്മുടെ ഇടയിൽ കൊണ്ടുവന്നിട്ടുള അന്ധതയുടെ മതിൽക്കെട്ട് നമ്മൾ അറിയാതെ പോകുന്നു. 

ഈ ഹ്രസ്വചിത്രം രണ്ടു ഭാഗളായി തിരിക്കാം, ആദ്യഭാഗത്തിൽ സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന സമൂഹമാണ് കാണിക്കുന്നത് പെട്ടന്നൊരുദിവസം ഫെയ്സ്ബുക്കും വാട്ട്സാപ്പും പ്രവർത്തനം അവസാനിപ്പിക്കുന്നു. അത് നമ്മുടെ സംമൂഹത്തെ എങ്ങനെ പോസിറ്റീവായി സ്വാധീനിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു .

ചിത്രം സംവിധാനം ചെയ്തത് ക്രിസ്റ്റി എം ജോസഫ്. ഛായാഗ്രാഹണം ദേവൻ. സംഗീതം ജിഷ്ണു , അജിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA