മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ എല്ലാവർക്കും പരിചിതനായ നടനാണ് ജയശങ്കർ. പ്രേമം, ആമേൻ, കസബ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജയശങ്കര്‍ അഭിനയിച്ച ഷോർട്ട് ഫിലിം ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
NEE NJAN NAAM MALAYALAM SHORT FILM
ജീവിതത്തിൽ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പലരേയും തിരിച്ചറിയാൻ സാധിക്കാതെ പോകുമെന്നതാണ് ഈ കുഞ്ഞു സിനിമയുടെ പ്രമേയം. 'നീ ഞാൻ നാം' എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു വി ഹരിയാണ്. തുഷാന്ത് തുളസീധരൻ ആണ് കാമറ. സുജാത ഹരിലാൽ, സിന്ധു തുളസീധരൻ എന്നിവരാണ് നിര്‍മാണം. നല്ല പ്രതികരണമാണ് ഷോർട്ടി ഫിലിമിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.