ത്രില്ലടിപ്പിച്ച് ‘മറ’; ഹ്രസ്വചിത്രം

mara
SHARE

അരുണ്‍ ഏലിയാസ് പാലാല്‍ സംവിധാനം ചെയ്ത 'മറ' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അരമണിക്കൂറിലധികം മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ത്രില്ലർ വിഭാഗത്തിൽപെടുന്നു.  ഭയം, പക, അസൂയ, ആശങ്ക, അമര്‍ഷം തുടങ്ങി വിവിധ വൈകാരിക തലങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

Mara Short Film

ഒരു റോഡപകടവും, അതേത്തുടര്‍ന്ന് ഒരു 'സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍' ദിനത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളും പ്രതിപാദിക്കപ്പെടുന്ന ചിത്രം അമിത് ദാമോദരന്‍, ബിനോയ്‌ കെ.ജി, സിബി വറുഗീസ്, സൂരജ് ഗോപിനാഥ്, രതീഷ്‌ കുമാര്‍, ഷാനവാസ് ഫാറൂഖ് സേട്ട്, അമല്‍ ബാബു ആലക്കല്‍, റിയാസ് മുഹമ്മദ്‌, സേവിയര്‍ മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്. 

വിനോദ് പൈ ആണ് രചന. വിപിന്‍ പി. സി., മഹിമാ മറിയം മാത്യൂ, റീഷില്‍, ഹരിപ്രസാദ്, അരുണ്‍ എം.ജി തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍ എത്തിയിരിക്കുന്നത്. അപ്പു പ്രഭാകറും രൂപേഷ് ഷാജിയും ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ഏലിയാസ് പാലാല്‍ തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA