ADVERTISEMENT

ചില ഹ്രസ്വചിത്രങ്ങള്‍ മനോഹരങ്ങളായ സിനിമ പോലെയാണ്. ആഴത്തില്‍ പ്രേക്ഷകന്റെ ഉള്ളിലങ്ങ് കടന്നുകൂടും. സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന ഇക്ക്രു എന്ന ഹ്രസ്വചിത്രവും അതിലൊന്നാണ്. ഒരുകൂട്ടം ചെറുപ്പക്കാരുടെ ദീര്‍ഘനാളത്തെ സ്വപനം. ബാല്യത്തിന്റെ നിഷ്‌കളങ്കതയും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ഹ്രസ്വചിത്രത്തില്‍. ചെറുപ്പം മുതല്‍ക്കേ നാം കേട്ടുവളരുന്ന ഒന്നുണ്ട്.' എല്ലാം ദൈവം നോക്കികോളും എന്ന്' ഈ വാക്കുകള്‍ ഇക്ക്രു എന്ന ബാലന്‍ കേട്ടത് ഹൃദയംകൊണ്ടാണ്. അതുകൊണ്ടാണ് തന്റെ വലിയൊരു ആവശ്യം ദൈവത്തിന് ഒരു കത്തായി അവന്‍ എഴുതിയതും. ഒടുവില്‍ അവന്റെ ആവശ്യം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അവന്‍ കൈകൂപ്പുകയാണ് ദൈവത്തിന് മുന്നില്‍, തന്റെ ആവശ്യം നിറവേറ്റി തന്നത് മറ്റൊരാളാണെന്ന് തിരിച്ചറിയാതെ... 

EKRU | Malayalam Short Film | Sanu Varghese | Master Davinchi | Sunday Diaries

 

ഇക്ക്രുവിന്റെ നിഷ്‌കളങ്കത പലരേയും ബാല്യകാല സ്മരണകളിലേയ്ക്കും നയിക്കുന്നു. ലോനപ്പന്റെ മാമ്മോദീസ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍  ഡാവിഞ്ചി സതീഷ് ആണ് ഈ ഹ്രസ്വചിത്രത്തില്‍ ഇക്ക്രുവായെത്തുന്നത്. ഡാവിഞ്ചിയുടെ അഭിനയവും ഏറെ മികച്ചു നില്‍ക്കുന്നു. 

 

സിനിമാ മോഹിയായ സനു വര്‍ഗീസാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും സനു വര്‍ഗീസു തന്നെയാണ്. രാഹുല്‍ രമേഷ്, ജിത്തു ജോണ്‍സണ്‍ എന്നിവരുടെ പ്രകടനവും ഏറെ മികച്ചു നില്‍ക്കുന്നു. ഗോഡ്വിന്‍ ജിയോയുടെ പശ്ചാത്തല സംഗീതവും ഈ ഹ്രസ്വചിത്രത്തില്‍ എടുത്തു പറയേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT