ഫുൾജാർ സോഡയും ഒരു തുള്ളി വെള്ളവും; വിഡിയോ

lifejar
SHARE

ദാഹിച്ചു വലയുന്നവനെ സംബന്ധിച്ചടത്തോളം ഒരു തുള്ളി ജലത്തിന് ഒരു ചാക്ക് സ്വർണത്തേക്കാൾ വിലയുണ്ട്. അങ്ങനെയൊരു സന്ദേശമാണ് സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ സംവിധാനം ചെയ്ത ദ് ലൈഫ് ജാർ എന്ന ഹ്രസ്വചിത്രം പറയുന്നത്. ഇന്ന് മലയാളികളുടെ ഇടയിൽ തരംഗമായ ഫുൾജാർ സോഡ ഭ്രമവുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

The Life Jar | Short Film | Jayaprakash Payyanur

ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഉന്നതിയിൽ നമ്മൾ പാഴാക്കി കളയുന്ന ജലത്തിന്റെ മൂല്യം ചിത്രം വരച്ചുകാട്ടുന്നു. മികച്ച ആവിഷ്കരണമാണ് ചിത്രത്തിന്റേത്. നല്ലൊരു സന്ദേശം പ്രേക്ഷകന് നൽകിയാണ് ചിത്രം അവസാനിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA