ADVERTISEMENT

‘അവളിലേയ്ക്കുള്ള ദൂരത്തിന്’ ശേഷം പി. അഭിജിത്തിെൻറ ‘എന്നോടൊപ്പം’ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേയ്ക്ക്. ജൂൺ 21 മുതൽ 26വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെ മേളയിൽ ഈ ഡോക്യുമെന്ററി കാണികൾക്ക് മുന്നിലെത്തും. ട്രാൻസ്ജെൻഡറുകളുടെ ജീവിതവും കുടുംബജീവിതവും പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ പ്രഥമപ്രദർശനമാണ് ജൂൺ 25ന് വൈകിട്ട് 3.15 ന് ശ്രീ തീയറ്ററിൽ നടക്കുക. 

 

തലസ്ഥാന നിവാസികളായ ആദ്യ ട്രാൻസ് ദമ്പതികളായ ഇഷാൻ- സൂര്യ എന്നിവരുടെയും എറണാകുളം, വൈപ്പിൻ സ്വദേശിനിയായ മിയ ശിവറാമിന്റെയും ജീവിതങ്ങൾ തൊട്ടറിയുന്നതാണ് പ്രമേയം. കഴിഞ്ഞ 12 വർഷമായി ഫൊട്ടോഗ്രാഫിയിലൂടെയും എഴുത്തിലുടെയും ഡോക്യുമെന്ററിയിലൂടെയും ട്രാൻസ് സമൂഹത്തെ പിന്തുടരുന്ന പി. അഭിജിത്ത്, ‘എന്നോടൊപ്പത്തിൽ’ വ്യത്യസ്ഥമായൊരു പ്രമേയമാണ് അവതരിപ്പിക്കുന്നത്. 

 

ഡ്രീം ക്യാപ്ച്ചർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോക്യുമെന്ററി നിർമിച്ചത് എ.ശോഭില. ഛായാഗ്രഹണം അജയ് മധു. എഡിറ്റിങ്  അമൽജിത്ത്. സൗണ്ട് മിക്സിങ് ഷൈജു എം. സബ്ടൈറ്റിൽസ് അമിയ മീത്തൽ. ഡിസൈൻസ് ടി. ശിവജി കുമാർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT