ADVERTISEMENT

ഡോ.എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന ഡോക്യമെന്ററി പ്രളയത്തിന് മുമ്പ്, പ്രളയ സമയം, പ്രളയത്തിന് ശേഷം, വരാനിരിക്കുന്ന പ്രളയം എന്നീ ഘട്ടങ്ങളിലൂടെയാണ്  കടന്നു പോകുന്നത്. പ്രളയവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങളെ തേടിപ്പിടിച്ച് പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഡോക്യുമെന്ററിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇനി ഓരോ മഴക്കാലത്തും പ്രളയം കേരളത്തില്‍ വരും എന്നതാണ് കണക്കുകൂട്ടല്‍.ഇതിനെ നമുക്ക് എങ്ങനെയൊക്കെ  അതിജീവിക്കാന്‍ കഴിയും എന്ന്് ഡോക്യമെന്ററി പറയുന്നു.

 

ചടങ്ങില്‍ സംവിധായകന്‍ സിദ്ദിഖ്, നടന്മാരായ ടിനി ടോം, ഇര്‍ഷാദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ക്യാമറാമാന്‍ ജിത്തു ദാമോദര്‍, മിർണ മേനോൻ, ലിജു, മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു. ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രകാശനം എം.ടി. വാസുദേവന്‍ നായർ നിർവഹിച്ചിരുന്നു..

 

ട്രൂത്ത് ഗ്രൂപ്പിന്റെ ബാനറില്‍ ഖത്തറിലെ യുവ വ്യവസായി സമദ് ട്രൂത്ത് ആണ് നിര്‍മാണം. ഫൈസല്‍ നൂറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ നോവിന്‍ വാസുദേവാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി. അരുണ്‍കുമാറാണ് രചന. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റിസര്‍ച്ച് ടീം ഹെഡ് സൈറ സലീം. ഡിസൈന്‍സ് രാജേഷ് ചാലോട്. പ്രശസ്ത സൗണ്ട് ഡിസൈനര്‍ പി.എം സതീഷ് ഉള്‍പ്പെടെയുള്ളവര്‍ സാങ്കേതികമേഖലയില്‍ ഡോക്യുമെന്ററിയെ പിന്‍തുണയ്ക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT