sections
MORE

‘ഇവിടിങ്ങനാണ്’; ക്രൂരമായ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം

short-flm
SHARE

യാചകർക്കൊപ്പം  അല്ലെങ്കിൽ നാടോടികൾക്കൊപ്പം  സംശയാസ്പദമായ രീതിയിൽ കുട്ടിയെ കണ്ടെത്തി എന്ന രീതിയിലുള്ള മെസേജുകൾ വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും   പലപ്പോഴും പ്രചരിക്കാറുണ്ട്. അതിന്റെ സത്യാവസ്ഥ അറിഞ്ഞോ അറിയാതെയോ നമ്മളിൽ പലരും അത്തരം വാർത്തകൾ  ഷെയർ ചെയ്യാറുമുണ്ട്. മനോരമയിൽ വന്ന അത്തരമൊരു വാർത്തയെ ആസ്പദമാക്കി അനസ് കൊട്ടുകാട് എന്ന സോഫ്റ്റ്‌വയർ എൻജിനീയർ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ‘ഇവിടിങ്ങനാണ്’. 

Ividingananu Short Film

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ,  ആറുവർഷമായി  റെയിൽവേ സ്റ്റേഷനടുത്ത് വാടക വീട്ടിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ അനിലിനും കുടുംബത്തിനും   നേരിടേണ്ടിവന്ന വിഷമമാണ് മനോരമയിൽ വാർത്തയായി വന്നത്.

അനിലിന്റെ മാതാവ് 3 വയസ്സുള്ള കുഞ്ഞുമായി പോയപ്പോൾ ആരോ ഫോട്ടോ എടുക്കുകയും സമൂഹമാധ്യമങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു.  ഒടുവിൽ ആ   കുടുംബത്തിന് ആ  കുട്ടി തങ്ങളുടേതാണെന്ന് സ്ഥാപിക്കുവാനായി പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ടി വന്നു ... 

കഥയിൽ മഹാരാഷ്ട്ര കുടുംബം തമിഴ് കുടുംബം ആയി മാറിയിട്ടുണ്ട്.കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ വിരസമല്ലാത്ത  രീതിയിൽ അവതരിപ്പിക്കാൻ  തന്റെ പ്രഥമ സംരംഭത്തിലൂടെ അനസിന് സാധിച്ചിട്ടുണ്ട്.  

ഷാജു ഷംസുദ്ദീന്റെ  വരികൾക്ക് പ്രശാന്ത് ശശിധരൻ ഈണം പകർന്ന ഭാവസാന്ദ്രമായ ഒരു തമിഴ് ഗാനം ഈ ചിത്രത്തിലുണ്ട്. റാം ഗോപാൽ  ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിജിൽ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.  ഈ ചിത്രത്തിലെ  അഭിനേതാക്കൾ പലരും ടെക്കികൾ ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA