അഴയിലെ പ്രണയം; വൈറലായി ഹ്രസ്വചിത്രം

azhayile-pranayam
SHARE

വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് 'അഴയിലെ പ്രണയം' എന്ന ഹ്രസ്വചിത്രം. രസകരമായ പ്രണയകഥ പറയുന്ന ചിത്രത്തിലെ മൂകനും ബധിരനുമായ നായകനെ അവതരിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ മൂകനും ബധിരനുമായ നൂറുള്ള കലേഷയാണ്. അണിയറപ്രവര്‍ത്തകര്‍ ഒരു മാസത്തോളമെടുത്താണ് ചിത്രത്തിനായി ആംഗ്യഭാഷ പഠിച്ചെടുത്തത്. 

Azhayile Pranayam | Malayalam Short Film | Kiran Prasad | Ramesh Pisharody | Nimisha Nair |

നിമിഷ നായരാണ് നായികയെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഷര്‍ട്ടിന്റെ ശബ്ദമായി രമേഷ് പിഷാരടിയും ഈ കൊച്ചു ചിത്രത്തിന്റെ ഭാഗമാകുന്നു.  ക്ലാപ് ബോര്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ പ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  നസീര്‍ ബദറുദ്ധീനും മനേഷ് മണിയും ചേര്‍ന്ന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA