ADVERTISEMENT

കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹ്രസ്വചിത്രം ‘കാളി’യുടെ ടീസർ പുറത്തിറങ്ങി. തന്നെയും തന്റെ ഗ്രാമത്തെയും ബാധിക്കുന്ന ഒരു വലിയ വിപത്തിന് എതിരെയുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെയും അവളുടെ അതിജീവനത്തിന്റെയും കഥ  പറയുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 

Kaali | Official Teaser | Malayalam Short Film 2019 | Jithin Vackachan

 

ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആക്‌ഷൻ കൊറിയോഗ്രാഫർ കൂടിയായ ജിതിൻ വക്കച്ചനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജെ.വി. ആക്‌ഷൻ ഫാക്ടറിയാണ് സാഹസികതകൾ നിറഞ്ഞ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അഭിനേതാക്കൾക്ക് മാസങ്ങൾ നീണ്ട പരിശീലനം നൽകിയതിനു ശേഷമാണ് സംഘട്ടന രംഗങ്ങൾ ഷൂട്ട്‌ ചെയ്തിരിക്കുന്നത്.

 

P.G.ON എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന്റെ രചന ടോവിൻ ജെ.സാമും ബിലഹരി എസ്.വാരിയരും ചേർന്നു നിർവഹിച്ചിരിക്കുന്നു. കാടിന്റെ സൗന്ദര്യവും സംഘട്ടന രംഗങ്ങളും മനോഹരമായി ക്യാമറയിൽ പകർത്തിയത് ദേവൻ എം.ടിയാണ്. നിരവധി ഷോർട് ഫിലിമുകളിലൂടെ പ്രതിഭ തെളിയിച്ച ശ്രീജേഷ് ശ്രീധരനാണ് എഡിറ്റർ. പുതുമയുള്ള കലാസംവിധാന മികവുമായി പ്രൊഡക്‌ഷൻ ഡിസൈനർ അജിൻ എസ്. ഷാജി വിസ്മയം തീർക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് നോയൽ ടോംസ്. 

 

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗായത്രി സന്തോഷ്‌ സംഘട്ടന രംഗങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതുതന്നെയാണ് ‘കാളി’യുടെ ഹൈലൈറ്റും. ചിത്രം നവംബറിൽ പുറത്തിറങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com