ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് പെൺകുട്ടിയുടെ ഒളിച്ചോട്ടം; ഹ്രസ്വചിത്രം

shorta
SHARE

ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത് ഒളിച്ചോടുന്ന പെൺകുട്ടിയും,അവളുടെ തുടർന്നുള്ള ജീവിതവുമാണ് തത്സമയം ഒരു പെൺകുട്ടി എന്ന ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. കൗമാരത്തിന്റെ പക്വതയില്ലായ്‌മയിൽ സമൂഹമാധ്യമങ്ങളിൽ  കാലിടറി വീഴുന്ന ഒരു പെൺകുട്ടിയുടെ ജീവിത കഥ ഇവിടെ ചർച്ചയാകുന്നു. 

Thalsamayam Oru Penkutty - Award Winning Malayalam Short Film!

നല്ല ഒരു സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ യുഎഇയിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം റിലീസാകുന്നതിനു മുൻപ് തന്നെ,   വേൾഡ് മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നിന്നും " മികച്ച സാമൂഹ്യ പ്രതിബന്ധതയുള്ള " ചിത്രമെന്ന അവാർഡും കരസ്ഥമാക്കിയിരുന്നു. 

ചിത്രത്തിന്റെ അണിയറക്കാർ യുഎഇയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി സുഹൃത്തുക്കളാണ്. ഇനാര എന്റർടെയ്‍ൻമെന്റ്സിന്റെ ബാനറിൽ റംഷാദ് അലി കഥയെഴുതി സജ്‌നു ലാൽ തിരക്കഥയെഴുതിയ ചിത്രം കെ.സി. ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്തിരിക്കുന്നു. ആൽവിൻ മാത്യു കോ ഡയറക്ടര്‍. തമിഴ് സിനിമയിലെ പ്രശസ്ത സിനിമാട്ടോഗ്രാഫർ എ.കുമരൻ ( തങ്ക മകൻ ) ആയിരുന്നു സിനിമാട്ടോഗ്രാഫർ. 

അസ്സോസിയേറ്റ് ക്യാമറ : നിതീഷ് - അലിഫ് ബാ മീഡിയ ദുബായ്. എഡിറ്റിങ് ആസിഫ്. കലാ സംവിധാനം : ഷാബിൻ ഗുരുവായൂർ. പ്രൊഡക്‌ഷൻ മാനേജർ : മൻസൂർ ചാവക്കാട്.  മേക്കപ്പ് : ആദിത്യ വിജയകുമാർ , ബിജിഎം : റോയ് -ഷാർജ. ഡബ്ബിങ് : siena സ്റ്റുഡിയോ  ഷാർജ - 

അനുശ്രീ രാജ് ആണ് ഈ ചിത്രത്തിലെ നായിക, റംഷാദ് അലി , സജ്‌നു ലാൽ ,മൻസൂർ ചാവക്കാട് , ആൽവിൻ മാത്യു,രശ്മി മനോജ് , മനോജ്  എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA