ADVERTISEMENT

‘ആരോടും ചോദിക്കാനും പറയാനും നിന്നില്ല ലാലേട്ടാ, ഞാൻ അങ്ങ് വരുവാ...’ വരുന്നത് മറ്റാരുമല്ല, ഒരു കൊച്ചുപയ്യൻ. പേര് തോമസ് ചാക്കോ. എറണാകുളത്ത് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തുന്ന മോഹൻലാലിനെ കാണാൻ ക്ലാസ് കട്ട് ചെയ്തു യാത്ര തിരിക്കുകയാണ് അവൻ. ലാലേട്ടനെ കാണാനുള്ള ആഗ്രഹത്തിനിടെ ആരോടും ഒന്നും ചോദിക്കാനും പറയാനും നിന്നില്ല, നേരെ മൂവാറ്റുപുഴയിലെ സ്കൂളിൽ നിന്ന് എറണാകുളത്തേക്ക് വച്ചുപിടിച്ചു. ആ യാത്രയുടെ കഥയാണ് 12 മിനിറ്റിൽ സംവിധായകൻ ശ്രീജേഷ് കെ.ദാമോദർ പറയുന്നത്. 

O My Laletta I New Malayalam Short Film I 2019 | Full HD

 

യൂട്യൂബിൽ അപ്പാനി ശരത്തിന്റെ പേജിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പേരെടുത്തു കഴിഞ്ഞു. പാട്ടും ഡയലോഗുകളും കാഴ്ചകളുമെല്ലാമായി സർവം ലാലേട്ടൻ മയമാണു ചിത്രത്തിൽ. ശ്രീജേഷിന്റേതു തന്നെയാണു കഥ. ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കോ–ഓർഡിനേറ്റർ: എസ്.സനിജ് കുമാർ, വരികൾ, ശ്രീജിത് കെ.ദാമോദര‍, സംഗീതം–ശ്യാം സുന്ദർ ജി.വാര്യർ (ചിത്രത്തിലെ ഒരു ഗാനം പാടിയതും ശ്യാം ആണ്). ഛായാഗ്രഹണം: ബിൻസീർ വിഷ്വൽ മാജിക്, ലിഫാസ് റഹ്മാൻ, എഡിറ്റിങ്: അരവിന്ദ് എസ്. ഇരിഞ്ഞാലക്കുട, കലാസംവിധാനം: വിഷ്ണു ബാൽ. ഗൗരിശങ്കര്‍.എസ്, അനന്ദകൃഷ്ണൻ കെ.എസ്, ജയകൃഷ്ണൻ.എസ്, ഗിരി.ആര്‍, ജയലക്ഷ്മി.എസ്, കെ.കെ.ദാമോദരൻ, അഞ്ജലി ഷിഗില്‍, രമേഷ് പൂത്തുക്കാരൻ, മജേഷ് എം.നായര്‍, അഭിലാഷ് നാരായണൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ‘12 കുറുക്കന്മാർ’ എന്ന ബാനറിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT