ADVERTISEMENT

ജീവിതത്തിന്റെ അസാധാരണത്വങ്ങളുടെ കഥയാണ് വിവാഹേതര ബന്ധം. അത് കുടുംബബന്ധങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് നമ്മൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നുമുണ്ട്. പലപ്പോഴും ഈ ബന്ധങ്ങൾ അവസാനിക്കുന്നത് വലിയ കുറ്റകൃത്യങ്ങളിലാണ്. വിവാഹേതര ബന്ധവും ആ ബന്ധം രണ്ട് കുടുംബങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് പറയുകയാണ് "ദ് ബെറ്റർ ഹാഫ് എന്ന ഹ്രസ്വചിത്രം. ഒരു വർഷം മുമ്പ് നിർമിച്ച ഈ ഹ്രസ്വ ചിത്രം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 6 മണിക്കൂറുകൾ കൊണ്ട് നിർമിച്ച ചിത്രത്തിന് സംഭാഷണങ്ങൾ ഇല്ലായെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.

The Better Half Malayalam Shortfilm | Priyanka Nair

 

പശ്ചാത്തല സംഗീതം മാത്രമായി 10 മിനിറ്റിനുള്ളിൽ അവസാനിക്കുന്ന ഈ ഹ്രസ്വചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ പ്രിയങ്ക നായരും , അനീഷ്‌  റഹ്മാനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. പ്രിയങ്ക നായരുടെ ആദ്യ ഹ്രസ്വചിത്രം കൂടിയാണിത് . 

 

വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന രണ്ട് പേർ തമ്മിലുള്ള അവിഹിത ബന്ധവും ഒന്നിച്ചു ജീവിക്കാൻ ഇരുവരും തങ്ങളുടെ ജീവിത പങ്കാളികളെ രാത്രിയിൽ കൊലപ്പെടുത്തുന്നതുമാണ് ബെറ്റർ ഹാഫിന്റെ പ്രമേയം.. ചിത്രത്തിനൊടുവിൽ ഇത്തരത്തിൽ നടന്ന  സംഭവങ്ങളുടെ വാർത്തകളും ഉൾപ്പെടുത്തിയിരിക്കുന്നു .

 

തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമൻ കഥയെഴുതി നിർമിച്ച ഈ ഹ്രസ്വചിത്രം വിഷ്ണുവാണ്  സംവിധാനം ചെയ്തിരിക്കുന്നത . സംഗീത സംവിധായകനായ മിഥുൻ മുരളിയാണ്  പശ്ചാത്തല സംഗീതം . പ്രശാന്ത് ദീപു ,ലിജു എന്നിവർ ചേർന്ന് ക്യാമറ ചെയ്ത ചിത്രത്തിന്റ എഡിറ്റിങ് മിഥുന്‍. ഇഫക്ട്സ്– വിപിന്‍യ.  ഡിസൈനിങ്–ഷൈൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT