ADVERTISEMENT

എട്ടോളം ദേശീയ-രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച കുട്ടികളുടെ ഹ്രസ്വ ചിത്രം 'കൊതിയൻ' യൂട്യൂബിൽ റിലീസ് ചെയ്തു. ബഹ്‌റൈൻ പ്രവാസിയായ അരുൺ പോൾ എഴുതി സംവിധാനം ചെയ്ത നാല്പത് മിനിറ്റ് ദൈർഘ്യമുള്ള ഈ കൊച്ചു ചലച്ചിത്രത്തിൽ ബഹ്‌റൈനിലെ പത്തോളം പ്രവാസി കുട്ടികളും കലാകാരന്മാരും അണിനിരക്കുന്നു. അരുൺ പോൾ തന്നെ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്ന കൊതിയന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നത് ഭൂരിഭാഗവും ബഹ്‌റൈൻ പ്രവാസികളാണ്.‍‌

KOTHIYAN (കൊതിയൻ) | AWARD WINNING MALAYALAM SHORT MOVIE | ARUN PAUL | 2019

 

അനന്തു എന്ന കുട്ടിക്കൊതിയന്റെയും കൂട്ടുകാരുടെയും നർമ്മത്തിൽ ചാലിച്ച കഥയിലൂടെ ഒഴുകുന്ന സിനിമ മുന്നോട്ട് വെക്കുന്നത് കാലിക പ്രസക്തമായ ഒരു വിഷയത്തെയാണ്.പ്രശസ്ത ചലച്ചിത്ര താരം ആന്റണി വർഗീസ് വിശിഷ്ട അതിഥിയായി ഇക്കഴിഞ്ഞ ജൂണിൽ ആദ്യ പൊതു പ്രദർശനം നടത്തിയ കൊതിയൻ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്.കോൺവെക്‌സ് മീഡിയ ബഹ്‌റൈന്റെ സഹകരണത്തോടെ നിർമ്മിച്ച ഷോർട്ട് മൂവിയുടെ സഹ  നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ബിജു ജോസഫ് ,ഗോപൻ ടി ജി എന്നിവർ ചേർന്നാണ്.സംഗീതം : ഡോ.അർജുൻ ജി കൃഷ്ണ ,ബിജിഎം : ഷിബിൻ പി സിദ്ദിഖ്,പ്രജോദ് കൃഷ്ണ,ബിജു രാജൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT