ADVERTISEMENT

ഫ്രെയിംഡ് ബൈ പാഷന്റെ രണ്ടാമത് ഷോർട് ഫിലിം "ഇരുളാഴം" യൂട്യൂബിൽ റിലീസ് ചെ്ചുയ നിക്കൊളാസ് എന്ന ചിത്രകാരന്റെ ജീവിതത്തിലെ നിറങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നിക്കോളാസ് വേരറ്റ ഒരു കുടിയേറ്റ വിഭാഗത്തിലെ അവസാന കണ്ണിയാണ്. ചിത്രരചനയും നാടകവും ചൂതാട്ടവും അയാളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഷേക്‌സ്‌പെയറിന്റെ കിങ് ലിയർ എന്ന കഥാപാത്രമായി അരങ്ങിൽ നിറഞ്ഞാടിയ അയാൾക്ക് ജീവിതത്തിലും അതേ അനുഭവങ്ങളുണ്ടാകുന്നു. അമിതമായ മദ്യപാനവും മയക്കു മരുന്നും അയാളുടെ നിറങ്ങളുടെ കാഴ്ച ഇല്ലാതാക്കുന്നു. ചൂതാട്ടത്തിൽ എല്ലാം നഷ്ടമാവുന്ന അയാൾ ഒരു പന്തയത്തിൽ വെല്ലുവിളിക്കപ്പെടുന്നു. നിർജീവമായ അയാളുടെ ലോകത്തേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന നിറഭേദങ്ങളുമാണ് ഇരുളാഴം ഷോർട് ഫിലിം പറയുന്നത്. 

Irulaazham Short Film

 

കഥയുടെ ഗതിക്കനുസരിച്ചു ഓരോ ഫ്രെയിമിനും നൽകിയിരിക്കുന്ന നിറങ്ങളുടെ സന്നിവേശം എടുത്തു പറയേണ്ടതാണ്. കഥ,തിരക്കഥ,സംവിധാനം എന്നിവ നിർവഹിച്ച സലീഷ് കക്കാട്ട് തന്നെയാണ് നിക്കോളാസ് ആയും അഭിനയിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കമലയെ അവതരിപ്പിച്ചിരിക്കുന്നത് നയന ശശിധരും. ഷാബു വർഗീസ്, ജോസ് പി വർഗീസ്,ലിജോ എടവന്തല, സിജു രാജ്, സുധി, പ്രദുൽ, ആദിത്യൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. 

 

ഭരത് ബാലൻ കെ. നായർ ഷോർട് ഫിലിം ഫെസ്റ്റിവലിൽ നേടിയ എക്സലെൻസ് അവാർഡ് ലഭിച്ചിരുന്നു. കൂടാതെ രാജ്യാന്തര മേളകളിലും ചിത്രം ശ്രദ്ധനേടി. 

 

ആരിഫ് കണ്ടോത്തും നന്ദന ശശിധരും ചേർന്ന് നിർമിച്ച ഈ ഷോർട് ഫിലിമിന്റെ ക്യാമറ സജീവ് കാരയിൽ, ബാക്ഗ്രൗണ്ട് മ്യൂസിക് രതീഷ് റോയ്, എഡിറ്റിങ് സന്തു സന്തോഷ്, ആര്‍ട് ഡയറക്ടർ ഷാബു വർഗീസ്, ചമയം ബിജു-മനോജ് എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT