ADVERTISEMENT

തന്റെ മകനോ മകളോ, എത്ര വളർന്നാലും, എത്രകണ്ട് സ്വതന്ത്രരായാലും, അച്ഛനമ്മമാർക്ക് അവർ എന്നും മനസ്സിൽ  അവരുടെ പഴയ ആ കുട്ടി തന്നെ ആണ്. നേരിൽ കാണുന്നില്ലെങ്കിൽ പോലും,  അവരുടെ ചെറിയ നേട്ടങ്ങളെ ഓർത്തു അഭിമാനം കൊണ്ടും ,  അവരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങളെ കുറിച് ആകുലപ്പെട്ടുകൊണ്ടും മാതാപിതാക്കൾ നിലകൊള്ളുന്നു.  അത്തരം ഒരു വിഷയത്തെ പറ്റി സംസാരിക്കുകയാണ് ഹെർട്ടിസ് ഡേ ഔട്ട്‌ എന്ന ഹ്രസ്വചിത്രം. 

Hearty's Day Out | Award Winning Malayalam Short Film With Subtitles | Vivek Joseph

 

ഇതിനോടകം എട്ടോളം  ദേശീയ രാജ്യാന്തര ഹ്രസ്വചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം,  നോയിഡ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനും,  കൽക്കട്ട രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടി. വിവേക് ജോസഫ് ആണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഫ്യുഗ് എന്ന ഹ്രസ്വചിത്രമാണ് വിവേക് ഇതിനു മുമ്പ് ചെയ്തിരുന്നത്.  

 

ഒരു ഷോർട്ഫിലിം എന്ന്‌ തോന്നിക്കാത്ത രീതിയിൽ, തികച്ചും ഭംഗിയോടെ, കഥക്ക് അനുയോജ്യമായി ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി ആണ്. ലൂക്കാ എന്ന ചിത്രത്തിന്റെയും, അണിയറയിൽ ഒരുങ്ങുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയുന്നത് നിമിഷ് ആണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റെയ്‌ന മരിയ, കുഞ്ഞു ദൈവം,  അതിശയങ്ങളുടെ വേനൽ, ഓലപ്പീപ്പി തുടങ്ങിയ ചിത്രങ്ങളിൽ  പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ്. ഹ്രസ്വ, വിപ്ര ഇന്റർനാഷണൽ, ഒബിഎം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി ഹെർട്ടി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിലൂടെ നാലോളം മികച്ച നടിക്കുള്ള അവാർഡുകൾ സ്വന്തമാക്കി. ഹരികൃഷ്ണൻ,  ലീല പണിക്കർ, ജയസൂര്യ മാഷ്, എസ്.കെ. മിനി,  സന്ദീപ് പ്രദീപ്‌,  ബിലാസ് നായർ മുതലായവരാണ് മറ്റു അഭിനേതാക്കൾ. ഗൗതം സൂര്യ എഡിറ്റിങും  വർക്കി സംഗീതവും കൈകാര്യം ചെയ്യുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT