ലണ്ടൻ ഐ ഷോർട്ട് ഫിലിം അവാർഡ് 2019

london-eye
എം.അർ.അനൂപ് രാജ്
SHARE

ലണ്ടൻ: ഇന്ത്യൻ ഫിലിം സൊസൈറ്റി ലണ്ടൻ സംഘടിപ്പിച്ച ലണ്ടൻ ഐ ഷോർട്ട് ഫിലിം 2019 അവാർഡിൽ, മികച്ച ചിത്രമായി ഷിബു സുലൈമാൻ സംവിധാനം ചെയ്ത ഷാഡോ ഐലൻഡ് തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി മാജിക് ബോണ്ട് എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത എം.ആർ.അനൂപ് രാജിനെ തിരഞ്ഞെടുത്തു. 

ഗെയ്മർ, സ്മാർട്ട് ബോയ്സ്,എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ എം.ആർ.അനൂപ് രാജ്, മുമ്പും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാജിക് ബോണ്ട് എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് ബിജു നെട്ടറയെ മികച്ച നടനായും തിരഞ്ഞെടുത്തു. ഡ്രീം മേക്കേഴ്‌സ് പ്രൊഡക്‌ഷൻസ് നിർമ്മിക്കുന്ന മാജിക് ബോണ്ടിൽ ഒപ്പം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മീനാക്ഷിയും, ജെയ്സൺ ജേക്കബും, പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സാവന്നയിലെ മഴപ്പച്ചകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയമേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു. ആലിയ എന്ന ഷോർട്ട് ഫിലിമിന്റെ രചനയ്ക്ക്, എ.കെ.ഷാൻ മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു.ലണ്ടനിൽ ഇന്ത്യൻ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ലണ്ടൻ ഐ ഷോർട്ട് ഫിലിം അവാർഡ് ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. പി.ആർ.ഒ- അയ്മനം സാജൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA