ഡബ്യുബിസി കൗണ്ട് കൂടിയാൽ; ചിരിപ്പിച്ച് ഹ്രസ്വചിത്രം

entha-prashnam
SHARE

എന്തിനും ഏതിനുമുള്ള ഉത്തരം ഗൂഗിളിൽ തിരയുന്ന ഇന്നത്തെ യുവ തലമുറയ്ക്കുള്ള ശക്തമായ സന്ദേശവുമായി ഒരു ഹ്രസ്വചിത്രം. ഏതൊരു വ്യക്തിക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന വളരെ കാലികമായ തീം തന്നെയാണ് " എന്താ പ്രശ്നം എന്ന ചിത്രത്തെ മികച്ച ഒന്നാക്കുന്നത്. 

തമാശ നിറഞ്ഞ നിമിഷങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. ജിനു അനിൽകുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത് ശേഖർ, മരിയ പ്രിൻസ്, ആനന്ദ് മന്മഥൻ, ജിബിൻ ജി നായർ, ശ്രീജിത്ത്‌ എന്നിവരാണ് പ്രധാന വേഷത്തിൽ. എന്റർടൈൻമെന്റ് കോർണർ അവതരിപ്പിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ജിത്തു ചന്ദ്രനും എഡിറ്റിങ് ശമൽ ചാക്കോയും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയത് സിദ്ധാർഥ പ്രദീപ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA