ഓട് കൊറോണ കണ്ടം വഴി; ശ്രദ്ധേയമായി ഹ്രസ്വചിത്രം

odu-coroana
SHARE

കോവിഡ് ഭീതിയിൽ ലോകം വിറങ്ങലിക്കുമ്പോൾ ഇതാ കൊറോണ പ്രമേയമാക്കി ഒരു മലയാള ഹ്രസ്വചിത്രം. ഓട് കൊറോണ കണ്ടം വഴി എന്ന ചിത്രം അരുണ്‍ സേതുവാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ കേരളത്തില്‍ എത്തുന്നതും കേരളം കൊറോണയെ കീഴടക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം. രോഗം പടരുമ്പോള്‍ നമ്മള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും ചിത്രം ഓർമിപ്പിക്കുന്നു. 

ഇറ്റലിക്കാരന്റെ കുടുംബം കേരളത്തില്‍ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.  കേരളത്തില്‍ കൊറോണ പിടിമുറുക്കുന്നത് കണ്ടു ജനങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കാനാണ് ഈ ഷോര്‍ട്ട് ഫിലിം എടുത്തതെന്ന് അരുൺ പറയുന്നു.  ശബരിമല പ്രശ്നം വന്നപ്പോള്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറയുന്ന അരുണിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA