അടച്ചിട്ട മുറികളിൽ ഉണർന്ന് ആശയ സമ്പന്നത; ഹ്രസ്വചിത്രം

sensation
SHARE

കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ഡൗണിലാണ്. ഈ സാഹചര്യത്തിൽ വിവിധയിടങ്ങളിലായി വീടുകളിൽ കഴിയുകയാണെങ്കിലും  തങ്ങൾക്ക് ഉള്ളിലെ കലാവാസനകൾ  ജനനന്മയ്ക്കായി സന്ദേശ രൂപത്തിൽ ഉപയോഗപ്പെടുത്തുകയാണ് ഈ കലാകാരന്മാർ. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങൾ ഏകോപിച്ച് ഒരു ചെറുചിത്രമായി ഇറക്കിയിരിക്കുകയാണ് ഇവർ.

ചെറു ചിത്രത്തിന്റെ ആശയവും ഏകോപനവും ഭാസ്കർ അരവിന്ദ്. അവതാരകനും നടനുമായ ഭാസ്കർ ഇതിനോടകം ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിയിൽ 

നിന്ന് ഐശ്യര്യയും ഒറ്റപ്പാലം വാണിയംകുള്ളത്തു നിന്ന് വിഷ്ണു ബാലകൃഷ്ണനും മറ്റു വേഷങ്ങളിൽ എത്തുന്നു.  നിയാസ് നൗഷാദ് ആണ് എഡിറ്റിങ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA