ADVERTISEMENT

തുള്ളി എന്ന ഹ്രസ്വചിത്രത്തിനു ശേഷം തിരുവനന്തപുരം ശ്രീ നാരായണ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മെഹ്റിൻ ഷെബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വചിത്രമാണ് "സ്റ്റേ ഹോം, നോ സ്മോക്കിങ്". തുള്ളിയുടെ പ്രമേയം ജലദൗർലഭ്യം ആയിരുന്നുവെങ്കിൽ  ലോക്ഡൗൺ കാലത്തെ പുകവലിയാണ് പുതിയ ഷോർട്ട്ഫിലിമിന്റെ തീം.

 

അയൽപക്കത്തെ പുകവലിക്കാരന്റെ തുടർച്ചയായ പുകച്ചു തള്ളലുകൾ കണ്ടാണ് പുതിയ ഹ്രസ്വചിത്രത്തിനുള്ള ആശയം ഉദിക്കുന്നതെന്ന് മെഹ്റിൻ ഷെബീർ പറയുന്നു. ഈ വീട്ടിലിരിപ്പുകാലം പല ലഹരികളും ഒഴിവാക്കാനുള്ള സമയമാണെന്നും ഈ ചിത്രം പറയാതെ പറയുന്നുണ്ട്.

 

രചന, സംവിധാനം എന്നിവയോടൊപ്പം പ്രധാന വേഷത്തിലും മെഹ്റിൻ ഷെബീർ അഭിനയിക്കുന്നു. ക്യാമറയും എഡിറ്റിങും അഫ്നാൻ റെഫി. സുരേഷ് പുന്നശേരിൽ, കലന്തൻ ബഷീർ എന്നിവർ ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT